തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്ററെ നിയമിക്കുന്നതിന് യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വുമൺ സ്റ്റഡീസ്/സൈക്കോളജി/സോഷ്യൽ വർക്ക് /സോഷ്യോളജി എന്നീ വിഷയങ്ങളിൽ എതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. കൗൺസലിംഗ് ഗ്രാമപഞ്ചായത്തിൽ ലഭിക്കും. മുൻപരിചയമുളളവർക്കും സ്ഥിര താമസമുളളവർക്കും മുൻഗണന. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കടപ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ മുമ്പാകെ ആഗസ്റ്റ് എട്ടിന് വൈകിട്ട് 3ന് മുമ്പ് അപേക്ഷ നൽകി അസൽ സർട്ടിഫിക്കറ്റുകളുമായി 12ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.