ചെങ്ങന്നൂർ : തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും, വഴിപാട് വള്ളസദ്യകളിലും ജലമേളകളിലും പങ്കെടുക്കുന്നതിനുമായി മുതവഴി, കീഴ് വന്മഴി, ഉമയാറ്റുകര പള്ളിയോടങ്ങൾ നീരണിഞ്ഞു. വഞ്ചിപ്പാട്ടും, ആർപ്പുവിളികളും അകമ്പടിയേകി. മുതവഴി പള്ളിയോട കരക്കാർ രാവിലെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. തുടർന്ന് വഞ്ചിപ്പാട്ടും പാടി ഘോഷയാത്രയായാണ് മാലിപ്പുരയിലെത്തിയത്. തുടർന്നായിരുന്നു നീരണിയൽ. ചടങ്ങുകൾക്ക് 1723-ാം മുതവഴി എൻ.എസ്എസ് കരയോഗം പ്രസിഡന്റ് എം.വി.വിജയകുമാർ, സെക്രട്ടറി ബി.ജയകുമാർ, ശരത് കുമാർ, രാജേഷ് പി.നായർ, എം.വി.ഗോപകുമാർ, ബി.കൃഷ്ണകുമാർ, ക്യാപ്റ്റൻ സുശീൽ കുമാർ, വൈസ് ക്യാപ്റ്റൻ ബി.സി. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. ആറന്മുള പള്ളിയോടങ്ങളിൽ 'ബി.ബാച്ചിൽപ്പെടുന്നപള്ളിയോടത്തിന് 41കാൽ കോൽ നീളവും, 60 അംഗൂലം ഉടമയും, 16 അടി അമരപ്പൊക്കവുമുണ്ട്. ദേശദേവതയായ ഉമയാറ്റുകാവിലമ്മയുടെ ക്ഷേത്രസന്നിധിയിൽ പ്രദക്ഷിണം നടത്തി ഉമയാറ്റുകരപളളിയോടംനീരണിഞ്ഞു. നീരണിയൽ ചടങ്ങ് എൻ.എസ്എസ് കരയോഗം പ്രസിഡന്റ് അജി ആർ.നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. പി.എം. ജയകുമാർ, പി.കെ.ഗോപി , മനു കുഞ്ഞൻ, കെ.ആർ.സജീഷ്, അജിത്ത് കുമാർ, ഗണേഷ് കുമാർ, പി.സി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
പുതുക്കിപ്പണിതകീഴ് വന്മഴി പള്ളിയോടം തൃക്കണ്വാപുരം ക്ഷേത്രക്കടവിലാണ് നീരണിഞ്ഞത്. 1767-ാംഎൻ.എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടമാണ്. ചടങ്ങിൽ പള്ളിയോട ശില്പി ചങ്ങങ്കരി വേണു ആചാരിയെയും, മുതിർന്ന പള്ളിയോട പ്രവർത്തകരെയും ആദരിച്ചു.