പത്തനംതിട്ട : റാന്നി നാറാണംമൂഴി സ്‌കൂളിലെ പ്രഥമാദ്ധ്യാപികക്കെതിരെയുള്ള നടപടി നിർദേശം അപലപനീയമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഡി ഇ ഒ യിലെ ജീവനക്കാരുടെ വേലവിലക്കിന്റെ ആഘാതം കുറയ്ക്കാനായി പ്രഥമാദ്ധ്യാപികയെ ബലിയാടാക്കുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണ്. പ്രഥമാദ്ധ്യാപികയുടെ സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, ട്രഷറർ അജിത്ത് ഏബ്രഹാം, എസ്. പ്രേം,വർഗീസ് ജോസഫ്, ബിറ്റി അന്നമ്മ തോമസ്, സി കെ ചന്ദ്രൻ, എസ്.ദിലീപ് കുമാർ, വി.ലിബികുമാർ എന്നിവർ പ്രസംഗിച്ചു.