അടൂർ: ഇ –മാലിന്യം പണം നൽകി ഇനി നഗരസഭയിലെ ഹരിതകർമസേന ശേഖരിക്കും. ഇ-മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ അടൂർ ശ്രീമൂലം മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇ-മാലിന്യം ശേഖരിച്ച് നിർവഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് വരിക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. റോണി പാണം തുംണ്ടിൽ, രാജി ചെറിയാൻ, ശോഭാ തോമസ്, ദിവ്യാ റെജി മുഹമ്മദ്, ഡി.സജി, അനിതാ ദേവി,രജനി രമേശ്, അനു വസന്തൻ, അപ്സര സനൽ, ഗോപാലൻ കെ, ക്ലീൻ സിറ്റി മാനേജർ പ്രമോദ്, സിനി എസ്, കവിത കുമാരി, മിനിമോൾ, റഫീന, അനിൽ, വൽസലകുമാരി, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയിൽ ഓഗസ്റ്റ് 6 മുതൽ എല്ലാ വാർഡുകളിലേയും ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ തയ്യാറാക്കി വച്ച് ഹരിതകർമ്മസേനക്ക് നൽകാവുന്നതാണ്.