റാന്നി: റാന്നി അവിട്ടം ജലോത്സവം സെപ്തംബർ 6 ന് പമ്പാനദിയിലെ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള 15 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി , പ്രകാശ് കുഴിക്കാല , കെ.ആർ. സന്തോഷ് , ബിച്ചു കോര , ജലോത്സവം ചെയർമാൻ റിങ്കു ചെറിയാൻ, വർക്കിംഗ് പ്രസിഡന്റ് ഷൈൻ ജി. കുറപ്പ്, ജനറൽ സെക്രട്ടറി ടി.കെ. രാജപ്പൻ, പുല്ലൂപ്രം ക്ഷേത്രം സെക്രട്ടറി ജി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.