പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ വിലയിരുത്തി. ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി 2210 കൺട്രോൾ യൂണിറ്റ്, 6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ ആദ്യഘട്ട പരിശോധനാ ഒന്നിന് ആരംഭിച്ചു. പരിശീലനം ലഭിച്ച 50 ഓളം ഉദ്യോഗസ്ഥരോടൊപ്പം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എൻജിനീയർമാരും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ചാർജ് ഓഫീസർ പി.സുദീപ്, മാസ്റ്റർ ട്രെയിനർ രജീഷ് ആർ.നാഥ് എന്നിവർ നേതൃത്വം നൽകി.