പത്തനംതിട്ട : ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളുമായി സപൈക്ലോ. 500, 1000 രൂപയുടേതാണ് ഗിഫ്റ്റ് കാർഡുകൾ. ഇവ ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ 31വരെ വാങ്ങാം.
18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ ഉൾപ്പെട്ട സമൃദ്ധി മിനി കിറ്റ്,
ഒമ്പത് ശബരി ഉൽപന്നങ്ങളുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് കിറ്റുകൾ.
1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് നൽകുന്നത്.
ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്‌സ്, ഐ ടി സി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉൽപന്നങ്ങൾ ഉൾപ്പെടെ 288 നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്.
ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പ് നടത്തും. ഒരു പവൻ സ്വർണനാണയമടക്കം വിവിധ സമ്മാനങ്ങളുണ്ട്. ദിവസേന നറുക്കെടുപ്പുണ്ട്.
സമൃദ്ധി കിറ്റ് - 18 ഇനങ്ങൾ
വില : 1000 രൂപ,
ഉൽപ്പന്നങ്ങൾ : അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്‌സ് മാങ്ങ അച്ചാർ , കടല.
സമൃദ്ധി മിനി കിറ്റ്
വില : 500 രൂപ,
ഉൽപ്പന്നങ്ങൾ : അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്‌സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്‌സ് സാമ്പാർപൊടി, ശർക്കര പൊടി.
ശബരി സിഗ്‌നേച്ചർ കിറ്റ്
വില : 229 രൂപ
ഉൽപ്പന്നങ്ങൾ : ശബരി ബ്രാൻഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി , സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സെമിയ പായസം മിക്‌സ് , പുട്ടുപൊടി.