പന്തളം : കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ 68-ാം വാർഷികത്തിന്റെ ഭാഗമായി വായനശാലയുടെ മുൻ ഭാരവാഹികളുടെയും അഭ്യുദയകാംക്ഷികളുടെയും കുടുംബങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. വായനശാലാംഗങ്ങളുടെ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം 9ന് വൈകിട്ട് 6ന് മുൻപ് വായനശാലാ ഓഫീസിൽ നൽകണം. ഫോൺ: 70125 05246.