local
ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്. എസ്.എസ് ടീം

പത്തനംതിട്ട: പത്താമത് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് സമാപന സമ്മേളനം സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ പ്രസിഡന്റ് പി. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ സെക്രട്ടറി പി. കെ അശോകൻ, ട്രഷറർ മണിലാൽ, മനീഷ് രാജ്, ആശാ പ്രകാശ്, ദീപ ഗോപിനാഥ്, രഞ്ജിനി , ലക്ഷ്മി എന്നിവർ സംസാരിച്ചു. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്. എസ്.എസ് ഒാവറോൾ ചാമ്പ്യൻമാരായി. പ്രണവം യോഗ സെന്റർ ഫസ്റ്റ് റണ്ണറപ്പും സ്വാതി യോഗ വെൽനസ് സെന്റർ തേർഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.