sijo

പത്തനംതിട്ട: റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അദ്ധ്യാപിക ലേഖ രവീന്ദ്രന്റെ ഭർത്താവ് വി.ടി.ഷിജോ (47) ജീവനൊടുക്കിയ വിവാദത്തിൽ വീഴ്ച മറയ്ക്കാൻ വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നീക്കം.
സംഭവത്തിൽ ഡി.ഇ ഓഫീസിൽ നിന്ന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജനുവരി മുതൽ ഇക്കഴിഞ്ഞ ജൂലായ് രണ്ട് വരെ ലേഖ രവീന്ദ്രൻ ശമ്പളം കൈപ്പറ്റിയിരുന്നു. കിട്ടാനുള്ളത് 2012 മുതൽ കഴിഞ്ഞ വർഷം വരെയുള്ള ശമ്പള കുടിശികയാണ്. ഇത് സ്‌കൂളിൽ നിന്ന് സ്പാർക്കിൽ അപ്‌ലോഡ് ചെയ്യുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി ലഭിക്കുന്നതാണെന്നാണ് വാദം. എന്നാൽ, സ്പാർക്കിൽ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായുള്ള ഓതന്റിക്കേഷന് പ്രഥമാദ്ധ്യാപിക നൽകിയ അപേക്ഷ ഉൾപ്പെടെ വൈകിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. 2024 നവംബറിലെ കോടതി ഉത്തരവും പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ നിന്നു ലഭിച്ച ഉത്തരവും നടപ്പാക്കുന്നതിൽ ഏഴ് മാസത്തിലേറെ കാലതാമസം ഉണ്ടായെന്നതാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസിനെതിരായുള്ള ആക്ഷേപം. 13 വർഷം ശമ്പളം ലഭിക്കാതെ ജോലി ചെയ്ത അദ്ധ്യാപികയ്ക്ക് കോടതി നീതി ഉറപ്പാക്കിയപ്പോൾ അതംഗീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയത്.

തർക്കം ഇങ്ങനെ

നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ രണ്ട് അദ്ധ്യാപകർ തമ്മിലുളള കേസ് 2012 ലാണ് ആരംഭിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിൽ 2004ൽ എച്ച്.എസ്.എ നാച്വറൽ സയൻസ് അദ്ധ്യാപികയായി സൈജു സഖറിയ എന്നയാൾ ജോലിക്ക് കയറിയിരുന്നു. 2009ൽ ഡിവിഷൻ ഫാളിനെ തുടർന്ന് സൈജുവിന് ജോലി നഷ്ടമായി. തുടർന്ന് ഇവർ ജോലി രാജിവച്ച് മാനേജ്‌മെന്റിന് കത്തു നൽകിയതായി പറയുന്നു. രാജി മാനേജ്‌മെന്റ് ഡി.ഇ.ഒയ്ക്കു സമർപ്പിച്ച് അംഗീകാരം വാങ്ങിയില്ല.
2011-12 ൽ നിലവിൽ വന്ന അദ്ധ്യാപക പാക്കേജിൽ സൈജുവും ഉൾപ്പെട്ടു. 2012 ൽ ഒഴിവു വന്ന തസ്തികയിൽ യു.പി.എസ്.എ ആയി ലേഖ രവീന്ദ്രനെ മാനേജ്‌മെന്റ് നിയമിച്ചു. മുൻപ് ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ സൈജു ഈ തസ്തികയിലേക്ക് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ചട്ടപ്രകാരം തനിക്കാണ് ജോലിക്ക് അവകാശം എന്ന് ചൂണ്ടിക്കാട്ടിയാണ് സൈജു കോടതിയെ സമീപിച്ചത്. സ്‌കൂൾ മാനേജരെയും ലേഖ രവീന്ദ്രനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. തീരുമാനം സർക്കാരിനു വിട്ടു. തുടർന്ന് ലേഖയുടെ നിയമനം സർക്കാർ അംഗീകരിച്ചു.
ലേഖയ്ക്കു ശമ്പളം കൊടുക്കുന്ന ഘട്ടമായപ്പോൾ സൈജു ഹൈക്കോടതിയെ വീണ്ടും സമീപിച്ച് സർക്കാർ തീരുമാനത്തിന് സ്‌റ്റേ വാങ്ങി. ഇതോടെ ലേഖയ്ക്ക് ശമ്പളം നൽകാനുള്ള നടപടികൾ നിറുത്തിവച്ചു. ലേഖയുടെ നിയമനം അംഗീകരിച്ചുളള വിധിക്കെതിരേ സൈജു അപ്പീൽ പോയി. ഇരുകൂട്ടർക്കും പ്രയോജനപ്പെടുന്ന രീതിയിൽ അന്തിമവിധി വന്നു. ഇതു പ്രകാരം ലേഖയുടെ ശമ്പളം നൽകണം. ഇനി വരുന്ന ഒഴിവിൽ സൈജുവിന് നിയമനം നൽകാമെന്ന് മാനേജ്‌മെന്റ് സത്യവാങ്മൂലം നൽകണം എന്നിവയായിരുന്നു നിർദേശങ്ങൾ. നിലവിൽ സൈജു ബി.ആർ.സി കോ ഓർഡിനേറ്ററാണ്.

ഷി​ജോ​യ്ക്ക് ​വി​​​ട​ ​ന​ൽ​കി​​​ ​നാ​ട്

റാ​ന്നി​ ​:​ ​ഔ​ദ്യോ​ഗി​ക​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​കാ​ല​താ​മ​സ​വും​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യും​ ​കാ​ര​ണം​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച​ ​കൃ​ഷി​ ​വ​കു​പ്പ് ​ജീ​വ​ന​ക്കാ​ര​ൻ​ ​ഷി​ജോ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന​ലെ​ ​നാ​റാ​ണാം​മൂ​ഴി​യി​ലെ​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്ക​രി​ച്ചു.​ ​
നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​അ​ന്തി​മോ​പ​ചാ​രം​ ​അ​ർ​പ്പി​ക്കാ​നെ​ത്തി.​ ​സൗ​മ്യ​മാ​യ​ ​പെ​രു​മാ​റ്റം​ ​കൊ​ണ്ട് ​എ​ല്ലാ​വ​രു​ടെ​യും​ ​പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു​ ​ഷി​ജോ.​ ​നാ​റാ​ണാം​മൂ​ഴി​ ​സെ​ന്റ് ​ജോ​സ​ഫ് ​യു.​പി​ ​സ്കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ലേ​ഖ​യാ​ണ് ​ഷി​ജോ​യു​ടെ​ ​ഭാ​ര്യ.​ ​ലേ​ഖ​യു​ടെ​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​ശ​മ്പ​ള​ ​കു​ടി​​​ശി​​​ക​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​ ​ഈ​ ​കു​ടും​ബം.​ ​കൂ​ടാ​തെ​ ​മ​ക​ന്റെ​ ​എ​ൻ​ജി​നീ​യ​റി​ങ് ​പ​ഠ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യും​ ​ഷി​ജോ​യെ​ ​ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.​ ​ഭാ​ര്യ​യു​ടെ​ 12​ ​വ​ർ​ഷ​ത്തെ​ ​ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​ ​ല​ഭി​ക്കു​ന്ന​തി​ന് ​കോ​ട​തി​ ​വി​ധി​ ​ഉ​ണ്ടാ​യി​ട്ടും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​കാ​ര്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന് ​കു​ടും​ബം​ ​ആ​രോ​പി​ക്കു​ന്നു.​ ​ഞാ​യ​റാ​ഴ്ച​ ​വൈ​കു​ന്നേ​രം​ ​പ​തി​വു​പോ​ലെ​ ​ന​ട​ക്കാ​നി​റ​ങ്ങി​യ​ ​ഷി​ജോ​യെ​ ​പി​ന്നീ​ട് ​വ​ന​ത്തി​ൽ​ ​തൂ​ങ്ങി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഉ​ട​ൻ​ ​റാ​ന്നി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​യു​ടെ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​ഷി​ജോ.​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സം​സ്കാ​ര​ ​ച​ട​ങ്ങി​​​ൽ​ ​പ​ങ്കെ​ടു​ത്തു.