കോന്നി: മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ പരീക്ഷയിൽ 9 റാങ്കുകളോടെ കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ് ഉന്നത വിജയം കരസ്ഥമാക്കി. എം.എസ് സി ബയോടെക്‌നോളജി- അനീറ്റ അലോഷ്യസ് അഞ്ചാം റാങ്ക്, അഭിരാമി എം പി ഏഴാം റാങ്ക്, ഗോപിക രാജ് ഒൻപതാം റാങ്ക് . എം.എസ് .സി കമ്പ്യൂട്ടർ സയൻസ്- .അർച്ചനമോൾ മൂന്നാം റാങ്ക്, അശ്വതി എ നാലാം റാങ്ക്, .അഞ്ജന ബാബു എട്ടാം റാങ്ക്, .ജയലക്ഷ്മി ഒമ്പതാം റാങ്ക് . എം. എസ്. സി ജിയോളജി - .കൃതിക ദാസ് നാലാം റാങ്ക്, . ഫിദ ഫാത്തിമ വി. എം ഏഴാം റാങ്ക്. പാഠ്യ പാഠേതര രംഗങ്ങളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലെ ബിരുദ ബിരുദാനന്തര പ്രവേശന നടപടികൾ പുരോഗമിക്കുന്നു.