പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഹിരോഷിമ, നാഗസാക്ഷി ദിന ക്വിസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി. നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ. അദ്ധ്യക്ഷത വഹിച്ചു. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ , ജെ.എം. പി.എച്ച്. എസ് ഹെഡ്മിസ്ട്രസ് സലീനാ എം.ആർ , എസ്.എൻ.ഡി.പി യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് മായാമോഹൻ , ജില്ലാ ശിശുക്ഷേമ സമിതിജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ ,ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ ദീപു എം.ജി , മലയാലപ്പുഴമോഹൻ , രശ്മി രവിന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.