07-bridge
മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്ന ജോലിക്കിടെ തോന്നല്ലൂർ, ഉളമയിൽ ഭാഗത്ത് തോട്ടിൽ തടസമായി നിന്ന ചെറിയ പാലം നഗരസഭാ ഉദ്യോഗസ്ഥരുടേയും കൗൺസിലർമാരുടേയും സാന്നിദ്ധ്യത്തിൽ പൊളിച്ചുനീക്കുന്നു

പന്തളം : അനധികൃതമായി നിർമ്മിച്ച പാലം നഗരസഭയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റി. മൂട്ടാർ നീർച്ചാൽ വൃത്തിയാക്കുന്ന ജോലിക്കിടെ തോന്നല്ലൂർ, ഉളമയിൽ ഭാഗത്ത് തോട്ടിൽ തടസമായിനിന്ന ചെറിയപാലം നഗരസഭാ ഉദ്യോഗസ്ഥരുടേയും കൗൺസിലർമാരുടേയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ പൊളിച്ചുമാറ്റിയത്. കടയ്ക്കാട് സ്വദേശി ഹാരിസ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനായി പണിത ചെറിയപാലമാണ് മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ പൊളിച്ചുമാറ്റിയത്. ചാലു വൃത്തിയാക്കാൻ എത്തിയ കരാറുകാരും നഗരസഭാ ജീവനക്കാരുമായി ഹാരിസ് തർക്കമുണ്ടായതോടെ സ്ഥലത്തെത്തിയ പന്തളം പൊലീസിന്റെ സഹായത്തോടെയാണ് പാലം പൊളിച്ചുമാറ്റിയത്. ഉച്ചയ്ക്കുശേഷമാണ് ഈ ഭാഗത്ത് വൃത്തിയാക്കൽ ജോലി നടത്തിയത്. വൃത്തിയാക്കലിന് പാലം തടസമായതോടെ കരാറുകാർ നഗരസഭാ അധികാരികളെ വിവരം അറിയിച്ചു. . നഗരസഭ സെക്രട്ടറി ഇ.ബി. അനിത, വൈസ് ചെയർപേഴ്‌സൺ യു. രമ്യ, കൗൺസിലർമാരായ കെ. സീന,സൂര്യ എസ് നായർ,മഞ്ജുഷ സുമേഷ്, എന്നിവരെത്തി സ്ഥലം ഉടമയുമായി സംസാരിച്ചെങ്കിലും പാലം പൊളിച്ചുമാറ്റാൻ അദ്ദേഹം തയ്യാറായില്ല. പാലം അനധികൃതമായി പണിതതാണെന്നും പണിയാൻ അനുമതി നൽകിയിട്ടില്ലെന്നും നഗരസഭാ അധികാരികൾ പറഞ്ഞെങ്കിലും അനുമതി ഉണ്ടെന്നായിരുന്നു ഉടമസ്ഥന്റെ വാദം