പത്തനംതിട്ട : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂർ, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാർത്ഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലയ്ക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ ബിരുദവും ബി.എഡും ഉളളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതൽ രാവിലെ എട്ടുവരെ. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ : 04682322112.