തിരുവല്ല: 33-ാമത് അഖില കേരള ചാവറ ക്വിസ് മത്സരത്തിൽ തിരുവല്ല ബിലീവേഴ്‌സ് റസിഡൻഷ്യൽ സ്‌കൂൾ വിജയികളായി. പ്ലാസിഡ് വിദ്യാവിഹാർ ചെത്തിപ്പുഴയും സെന്റ് ജോൺസ് തുമ്പമണ്ണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് റവ.ഫാദർ തോമസ് ചെമ്പിൽപറമ്പിൽ (പ്രിൻസിപ്പൽ), റവ.ഫാ.റോജിൻ തുണ്ടിപ്പറമ്പിൽ (വൈസ് പ്രിൻസിപ്പൽ), ക്വിസ് മാസ്റ്റർ റവ.ഫാദർ ജസ്റ്റിൻ ആലുക്കൽ (ഡയറക്ടർ, കാർമ്മൽ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, പുന്നപ്ര) എന്നിവർ ചേർന്ന് എവർ റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിച്ചു. 46 ടീമുകൾ പങ്കെടുത്തു.