കോന്നി: ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായ്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 2025- 26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പ്. പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. കോന്നി മൃഗാശുപത്രിയിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്ക് വാക്‌സിനേഷൻ കിറ്റ് നൽകി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ആനി സാബു തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി. ടി. ലതിക കുമാരി അധ്യക്ഷത വഹിച്ചു. 10 വരെ കുത്തിവയ്പ്പ് നടക്കും. ആദ്യദിനം 60 തെരുവുനായകൾക്ക് കുത്തിവയ്പ്പ് എടുത്തതായി അധികൃതർ അറിയിച്ചു.