പത്തനംതിട്ട : ഒയിസ്‌ക ഇന്റർനാഷണൽ ജില്ലാ ചാപ്ടർ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമാധാന സദസിന്റെ ഉദ്ഘാടനം ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, എം റ്റി എൽ പി സ്‌കൂൾ പ്രഥമാദ്ധ്യാപിക സൂസൻ ബാബു, സ്‌കൂൾ പി ടി എ പ്രസിഡന്റ് എൻ.ബിനു, ഒയിസ്‌ക ഭാരവാഹികളായ ഡോ. മാത്യൂസ് എം.ജോർജ്ജ്, നെബു തടത്തിൽ, എബ്രഹാം കെ.അലക്‌സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.