course

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസാപ് കേരളയുടെ സഹകരണത്തോടെ വനിതകൾക്കായുള്ള നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. പുളിക്കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ പന്ത്രണ്ടാം ക്ലാസ് മുതൽ ഉയർന്ന അടിസ്ഥാന യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവ് 6 മാസമാണ്. കോഴ്‌സിന്റെ ഫീയുടെ 75% ഇളവോടുകൂടി പഠിക്കാം. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിൽ പ്ലസ്ടുവാണ് യോഗ്യത. അവസാന തീയതി 20. ഫോൺ: 91881 27057, 95625 12891.