പന്തളം : നഗരസഭയിലെ പൊതുശ്മശാന നിർമ്മാണം വൈകുന്നതിനെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭ സമരത്തിലേക്ക്. ശ്മശാന നിർമ്മാണ ചെലവിലേക്ക് രണ്ടുകോടി 50 ലക്ഷം രൂപ അനുവദിച്ചിട്ടും തുടർനടപടിയുണ്ടായില്ല. താലൂക്ക് അദ്ധ്യക്ഷൻ രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പദ്ധതി വൈകുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ അടൂർ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.ജയദേവ് പന്തളം, താലൂക്ക് ജനറൽ സെക്രട്ടറി ടി.പുഷ്പൻ എന്നിവർ സംസാരിച്ചു.