hiroshima

തിരുവല്ല : യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.സി സെമിനാരി സ്കൂളിൽ ഹിരോഷിമ ദിനത്തിൽ വിശ്വശാന്തി ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റെനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, ഏ.വി.ജോർജ്, ഷിബി മാത്യു ടി, ശിമോനി ഏബൽ, റോയി വർഗീസ്, അലന സജി, ശ്രീനാഥ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലിഷ മറിയം പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. യുദ്ധവിരുദ്ധ പോസ്റ്റർ - ക്വിസ് - ഉപന്യാസ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.