കോന്നി: കലഞ്ഞൂർ ഗവ.എൽ പി സ്കൂളിൽ ആരംഭിച്ച ശ്രുതി തരംഗം പരിപാടി കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർപേഴ്സൻ ആര്യ ഷിജു അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ ഫിലിപ്പ് ജോർജ്, ഗ്രാമപഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആശ സജി,ബി പി സി, വി. ഷബ്നം, മുൻ വാർഡംഗം എസ്.രഘു ഓലിക്കൽ, റോബി സി പാപ്പൻ, കെ.ഷാജഹാൻ, കെ.പി ബിനിത എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വിശ്രമ വേളകൾ ആസ്വാദകരമാക്കാൻ ശ്രുതിതരംഗവുമായി കലഞ്ഞൂർ ഗവ.എൽ.പി സ്കൂൾ. ഇനി മുതൽ ഉച്ച ഇടവേളകളിൽ മലയാളം കവിതകളും ഇംഗ്ലീഷ് റൈമുകളും കേട്ടായിരിക്കും ഇവിടുത്തെ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുക. ഭക്ഷണത്തിനൊപ്പം കേൾക്കുന്ന വരികൾ വിദ്യാർത്ഥികൾ അറിയാതെ തന്നെ മനസിൽ പതിയും എന്നതാണ് ശ്രുതിതരംഗം പരിപാടിയുടെ പ്രത്യേകതയെന്നും സംസ്ഥാന ബാലവാകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ചേർന്നു നടപ്പിലാക്കുന്ന - റേഡിയോ നെല്ലിക്ക- അടക്കം പരിപാടികൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കേൾക്കാനും ആസ്വദിക്കാനും പദ്ധതി വേദിയാകും.