കോന്നി: സി.പി.ഐ ജില്ലാ സമ്മേളനം 14, 15, 16 തീയതികളിൽ കോന്നിയിൽ നടക്കും. 14 ന് കൊടിമര ,പതാക ,ബാനർ ദീപശിഖാ ജാഥകൾ . ഉച്ചയ്ക്ക് 2 ന് ഇഫ്റ്റ ജില്ലാ ഗായകസംഘം അവതരിപ്പിക്കുന്ന വിപ്ലവനാടക ഗാന സദസ്. 3 ന് വോളന്റിയർ പരേഡും വിളംബര ജാഥയും . കെ.എസ്.ആർ.ടി.സി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി .സന്തോഷ് കുമാർ എം. പി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ഡി .സജി, ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ജി. രതീഷ് കുമാർ, മഹിളാസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി. മണിയമ്മ, കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ എന്നിവർ സംസാരിക്കും. 15 ന് വകയാർ മേരി മാതാഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി, പി ,സുനീർ എം,പി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ .ആർ. ചന്ദ്രമോഹൻ, സി .എൻ. ജയദേവൻ, സ്വാഗതസംഘം കൺവീനർ പി .ആർ .ഗോപിനാഥൻ എന്നിവർ സംസാരിക്കും. 16 ന് പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും, പൊതു ചർച്ചയും, തിരഞ്ഞെടുപ്പും