school
റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ രൂപീകരിച്ച ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് പ്രിൻസിപ്പൽ സ്മിജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

റാന്നി : രാജ്യസ്നേഹവും, ജനാധിപത്യബോധവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇലക്ഷൻ ലിറ്ററസി ക്ലബ് രൂപീകരിച്ചു. . താലൂക്ക് നോഡൽ ഓഫീസർ ഡോ. ജെബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ റാന്നി എം എസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇ .എൽ. സി താലൂക്ക് കോഡിനേറ്റർ പി .എസ് .മനോജ് കുമാർ ക്ലാസ് നയിച്ചു. ശ്രീകല ആർ, റെയാൻ സാബു എന്നിവർ പ്രസംഗിച്ചു.