school-
ഇടമുറി ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ശുചിമുറികൾ പുനരുദ്ധരിച്ച പ്രവർത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ജെസി അലക്സ്‌ നിർവ്വഹിക്കുന്നു

ഇടമുറി : ജില്ല പഞ്ചായത്ത് ഫണ്ടിൽ നിന്ന് 6 ലക്ഷം രുപ ചെലവഴിച്ച്‌ ഇടമുറി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പുനരുദ്ധരിച്ച ശുചിമുറികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ജെസി അലക്സ്‌ നിർവഹിച്ചു. നാറാണംമുഴി ഗ്രാമപഞ്ചായത്തംഗം സാംജി ഇടമുറി അദ്ധ്യക്ഷനായി, പി.ടി.എ പ്രസിഡന്റ് സുനിൽ കിഴക്കേചരുവിൽ, പ്രിൻസിപ്പൽ ബിവിൻ സിംഗ്, ഹെഡ്മാസ്റ്റർ മോഹൻദാസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഓവർസിയർ നിഷ എന്നിവർ പ്രസംഗിച്ചു.