p

പത്തനംതിട്ട : കുടുംബശ്രീയുടെ സംഘടനാ ഘടന കൂടുതൽ ശക്തിപ്പെടുത്താനായി ആരംഭിച്ച കുടുംബശ്രീ 50 പ്ലസ് ക്യാമ്പയിൻ ജില്ലയിൽ മികച്ച രീതിയിൽ മുന്നേറുന്നു. സംസ്ഥാനത്താകെ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. ഇത് 50 ലക്ഷം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ. ജില്ലാ മിഷന്റെ നേതൃത്വത്തിൽ 58 സി.ഡി.എസുകളിലും ക്യാമ്പയിന്റെ പ്രവർത്തനം നടക്കുന്നു. അയൽക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയൽക്കൂട്ട അംഗങ്ങളെ തിരികെയെത്തിക്കുക, പുതിയ അംഗങ്ങളെ ചേർക്കുക, പ്രത്യേക അയൽക്കൂട്ടങ്ങളുടെ രൂപീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ ലഹരി വിരുദ്ധ ക്യാമ്പയിൻ, അതിദാരിദ്ര്യ നിർമ്മാർജനം എന്നിവയിൽ കുടുംബശ്രീയുടെ പങ്ക് കൂടുതൽ പേരിലേക്ക് എത്തിക്കാനും സാധിക്കും.