റാന്നി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് കുടിവെള്ള വിതരണ പദ്ധതിയുടെ പമ്പ് ഹൗസിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. 300 മീറ്ററിലധികം ദൂരം വൈദ്യുതി തൂണുകൾ സ്ഥാപിച്ച് ത്രീ ഫേസ് കേബിൾ വലിച്ചാണ് മോട്ടോർ റൂമിൽ വൈദ്യുതി എത്തിച്ചത്.കിണർ വൃത്തിയാക്കിയ ശേഷം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉടൻതന്നെ ട്രയൽ റൺ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എം.എം. മുഹമ്മദ് ഖാൻ അറിയിച്ചു. എത്രയും പെട്ടെന്ന് പദ്ധതി കമ്മിഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാകും.