മല്ലപ്പള്ളി: പെരുമ്പെട്ടി ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിച്ച പെരുമ്പെട്ടിയിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ച് വിജ്ഞാപനം ചെയ്യണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ വൈകിപ്പിക്കുവാനും സ്വകാര്യ വ്യക്തികൾക്കു വേണ്ടി വീണ്ടും സർവേ നടത്തുവാനുമുള്ള ഭൂമാഫിയായുടെ നീക്കത്തിനെതിരെയാണ് നിവേദനം നൽകിയത് .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡി.സജി, കെ.സതീഷ്, അനീഷ് ചുങ്കപ്പാറ, പ്രകാശ് പി.സാം എന്നിവർ പങ്കെടുത്തു.