-pattayam

​മ​ല്ല​പ്പ​ള്ളി: പെ​രു​മ്പെ​ട്ടി ഡി​ജി​റ്റൽ സർ​വേ ന​ട​പ​ടി​കൾ പൂർ​ത്തീ​ക​രി​ച്ച പെ​രു​മ്പെ​ട്ടി​യി​ലെ കർ​ഷ​കർ​ക്ക് പ​ട്ട​യം നൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.രാ​ജൻ പ​റ​ഞ്ഞു. സി.പി.ഐ എ​ഴു​മ​റ്റൂർ മ​ണ്ഡ​ലം ക​മ്മി​റ്റി നൽ​കി​യ നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി നൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഡി​ജി​റ്റൽ സർ​വ്വേ പൂർ​ത്തീ​ക​രി​ച്ച് വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്ന സർ​ക്കാർ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാൻ വൈ​കി​പ്പി​ക്കു​വാ​നും സ്വ​കാ​ര്യ വ്യ​ക്തി​കൾ​ക്കു വേ​ണ്ടി വീ​ണ്ടും സർ​വേ ന​ട​ത്തു​വാ​നു​മു​ള്ള ഭൂ​മാ​ഫി​യാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് നി​വേ​ദ​നം നൽ​കി​യ​ത് .ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചി​റ്റ​യം ഗോ​പ​കു​മാർ, ഡി.സ​ജി, കെ.സ​തീ​ഷ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, പ്ര​കാ​ശ് പി.സാം എ​ന്നി​വർ​ പങ്കെടുത്തു.