k

പത്തനംതിട്ട: എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ബി.ജെ. പി മുൻ സംസ്ഥാന പ്രസിഡന്ര് കെ. രാമൻ പിള്ള ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി ഡോ. ജേക്കബ് തോമസ്, മാദ്ധ്യമ പ്രവർത്തകൻ ടി.കെ രാജഗോപാൽ എന്നിവർ സംസാരിച്ചു. എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവൻ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സാജൻ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല നന്ദിയും പറഞ്ഞു.