e

കോഴഞ്ചേരി : വിജ്ഞാന കേരളത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണി വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ നൈപുണി പദ്ധതിയുടെ ചെയർമാൻ ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോഡിനേറ്റർ ബി.ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഡോ.ആർ.രാജശ്രീ വിഷയം അവതരിപ്പിച്ചു. മുൻ എംഎൽഎ കെ.സി.രാജഗോപാൽ, ആർ.അജിത് കുമാർ, ജില്ലാ അക്കാദമിക് കോർഡിനേറ്റർ ഡോ.റാണി ആർ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.