തിരുവല്ല ; ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് പെരിങ്ങര പഞ്ചായത്തിൽ തുടക്കമായി. പെരിങ്ങര പി.എം.വി ഹൈസ്കൂളിൽ പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പി.എം.വി ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക റിറ്റി അദ്ധ്യക്ഷത വഹിച്ചു റിക്കു മോനി വർഗീസ്, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ഷൈജു എം.സി എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പരസ്പരം വൃക്ഷതൈകൾ കൈമാറി.