തിരുവല്ല : മാർത്തോമ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം.ജി.സർവകലാശാലയുടെ സഹകരണത്തോടെ നാലുവർഷ ബിരുദ ഓണേഴ്സ് പഠനത്തിന്റെ ഭാഗമായുള്ള മൂന്നാംസെമസ്റ്റർ എം.ഡി.സി കോഴ്സ് 'കേരള നവോത്ഥാനം' എന്ന വിഷയത്തെ അധികരിച്ചു വിവിധ ഭാഷ വിഷയങ്ങൾക്കായുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊമ്പാടി ഇ.ജെ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ റവ.ഡോ.കെ.സി വർഗീസ് പഠനശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി.ശശിഭൂഷൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ അദ്ധ്യക്ഷത വഹിച്ചു. തോമസ് കോശി, മനേഷ് ജേക്കബ്, ഡോ.സൂസൻ തോമസ്, ഡോ.ടീന ടി.എലിസബത്ത് എന്നിവർ പ്രസംഗിച്ചു. ഡോ.സൂസൻ തോമസ് പ്രഭാഷണം നടത്തി. ഡോ.ജോർജ് സെബാസ്റ്റ്യൻ,ഡോ.ഷിജ ഗ്രെയ്‌സ്, ഷാന്റി എം.ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഡോ,വസിഷ്ട്, ഷൈൻ എന്നിവരുടെ ശേഖരങ്ങൾ ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിച്ചു.