പത്തനംതിട്ട: പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പതിനാറാമത് ബാച്ചിന്റെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബീന . എസ് സ്വാഗതംപറഞ്ഞു. ഗാർഡിയൻ പി.റ്റി.എ പ്രസിഡന്റ് ഡി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി അഡീഷനൽ ജില്ലാ നോഡൽ ഓഫീസർ ജി. സുരേഷ് കുമാർ , എൻ എസ് .എസ് . പ്രോഗ്രാം ഓഫീസർ ജാസർ ജമീൽ, സീനിയർ അസിസ്റ്റന്റ് ബിന്ദു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി മിനി.ജി , കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനില അന്ന തോമസ് , തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.