അടൂർ :കുറവർ സമുദായ സംരക്ഷണ സമിതി ആഗസ്റ്റ് 8 അനുസ്മരണ ദിനമായി ആചരിച്ചു. മേലൂട് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ദിനാ ഘോഷം മുൻ സംസ്ഥാന ജനറൽ സെക്രട്ടി സി.കെ.അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രമജോഗീന്ദർ അനുസ്മരണ സന്ദേശം നൽകി.
കെ.വിനീത് സ്മരണാഞ്‌ജലി അർപ്പിച്ചു. ശാഖ പ്രസിഡന്റ് സി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി ആർ.രവി, ജി.ജോഗീന്ദർ, ജെ.സൗദമിനി, കെ.മനോജ്, ആർ.രാഘവൻ, ആശാരാജൻ, മായാവിനീത്, അഞ്ജിത രാജൻ, നന്ദന മനോജ്, കെ.ഗോപാലൻ,കൊച്ചുച്ചെറുക്കൻ, ശിവരാമൻ, അനുഅനിൽ, ഭവാനി, മേഘ, അഞ്ജന രാജൻ എന്നിവർ പ്രസംഗിച്ചു.