പ്രമാടം : ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സമരസംഗമത്തിന് മുന്നോടിയായുള്ള പ്രമാടം പഞ്ചായത്ത് തല കാൽനട പ്രചരണ ഇന്ന് നടക്കും. അഖിൽ മോഹൻ ജാഥാക്യാപ്റ്റനും അഭി.ആർ. രാജ് വൈസ് ക്യാപ്റ്റനും ജിബിൻ ജോർജ് മാനേജറുമായിരിക്കും. രാവിലെ ഒൻപതിന് വി. കോട്ടയം എസ്. എൻ.ഡി.പി ജംഗ്ഷനിൽ സി.പി.എം ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രമാടം അമ്പല ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യും.