ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽഉൾപ്പെടുത്തിയ ജി ബിന്നുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ നിർവഹിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ "മിഴിവേകും മുളക്കുഴ " ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള സൗകര്യാർത്ഥമായിട്ടാണ് ജി ബിന്നുകളുടെ വിതരണം നടത്തുന്നത്. വൈസ് പ്രസിഡന്റ് രമ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രദീപ്, ടി.അനു ,സി.കെ.ബിനു കുമാർ ,കെ.സാലി, പി.ജി.പ്രിജിലിയ, പി.എം.സനീഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.ലിസ ,വി.ഇ.ഒമാരായ ലജുമുദ്ദീൻ, ജി.ഗിരീഷ് എന്നിവർ സംസാരിച്ചു.