ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തും മുളക്കുഴ കൃഷി ഭവനും സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി സഹകരിച്ച് കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് രമാമോഹൻ നിർവഹിച്ചു. കശുമാവ് കൃഷി പ്രോത്സാഹനം പദ്ധതിയിൽ കൂടുതൽ പടരാത്തതും പൊക്കം വയ്ക്കാതെ നിയന്ത്രിച്ചു വളർത്താവുന്നതുമായ അത്യുൽപാദനശേഷിയു ള്ള തൈകളാണ് കർഷകർക്കായി സൗജന്യമായി നൽകിയത്. ജനപ്രതിനിധികളായ കെ.സാലി, സി.കെ. ബിനുകുമാർ,പി.ജി.പ്രിജിലിയ, കൃഷി ഓഫീസർ യു.എസ്. രേവതി , കൃഷി അസിസ്റ്റന്റ് മാരായ പി. വിജയനിർമ്മല, എം.ജെ.അൻവർ എന്നിവരും കർഷക പ്രതിനിധികളും പ്രസംഗിച്ചു.