അടൂർ: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നാഷണൽ സർവീസ് സ്കീം മുഖ്യധാര പ്രവർത്തനങ്ങളിൽ ഒന്നായ നാച്ചുറൽ റിസോഴ്‌സ് പ്രൊട്ടക്ഷൻ ഫോഴ്‌സ് (എൻ. ആർ.പി. എഫ്) കൊല്ലം – പത്തനംതിട്ട റീജിയണൽ മീറ്റ് "ജീവനം '25"കോളേജ് ഒഫ് എൻജിനീയറിംഗ് അടൂരിൽ നടന്നു. യുവ തലമുറയിൽ പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പ് വിജയകരമായി നടന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ നിന്നുള്ള അൻപതോളം എൻ.എസ്എസ് വോളണ്ടിയർമാർ പങ്കെടുത്ത പരിപാടി വടശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് ജി.എസ്. ഉദ്ഘാടനം ചെയ്തു. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫ.മനു എം ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്എസ് റീജിയണൽ കോ - ഓർഡിനേറ്റർ പ്രൊഫ. ഷാരോസ് എച്ച്, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ദീപ എച്ച്.എസ്., വോളണ്ടിയർ സെക്രട്ടറി ആലൻ സഖറിയ എന്നിവർ എന്നിവർ പ്രസംഗിച്ചു.