srajesh

പത്തനംതിട്ട : സംസ്ഥാനത്ത് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 40,000 രൂപയായി ഉയർത്തണമെന്ന് കേരള എൻ. ജി .ഒ സംഘ് 46-ാം സംസ്ഥാന സമ്മേളന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ആർ.ആർ.കെ .എം.എസ് മുൻ ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ആര്യ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.രാജേഷ് ,​ സജീവൻ ചാത്തോത്ത്,​ കെ. ഗോപാലകൃഷ്ണൻ, എ .ഇ സന്തോഷ് എന്നിവർ സംസാരിച്ചു.

j

ബി. എം. എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ .ആർ.കെ എം.എസ് മുൻ ദേശീയ സെക്രട്ടറി എസ്.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി. അനൂപ് കുമാർ, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് പ്രസിഡന്റ് ബി. മനു, പെൻഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി.ഐ. അജയകുമാർ, എൻ. പ്രദീപ്കുമാർ, സി.കെ. ജയപ്രസാദ് , ബിജു ബി. നായർ , എസ്. അരുൺകുമാർ, കെ. രാധാകൃഷ്ണപിള്ള, അശ്വതി, പി.കെ. ഷാജി ,​ സിന്ധുമോൾ പി.സി,​ എൻ. വി. ശ്രീകല , കെ. കെ സന്തോഷ് എന്നിവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റായി ജെ. മഹാദേവനെയും ജനറൽ സെക്രട്ടറിയായി എസ്. രാജേഷിനെയും തിരഞ്ഞെടുത്തു. (സജീവൻ ചാത്തോത്ത് (ട്രഷറർ )​, പി. വി. മനോജ്, സി. ബാബുരാജ്, അനിതാ രവീന്ദ്രൻ, പി. ആര്യ, മുരളി കേനാത്ത്, കെ. ഗോപാലകൃഷ്ണൻ( വൈസ് പ്രസിഡന്റുമാർ)​ എസ്.വിനോദ്കുമാർ, കെ. രാധാകൃഷ്ണപിള്ള, വി.വിശ്വകുമാർ, എസ്. അശ്വതി, പ്രദീപ് പുള്ളിത്തല, എം.എസ്.ഹരികുമാർ(സെക്രട്ടറിമാർ )​,​പി.കെ. ഷാജി, കെ.കെ. സന്തോഷ്, പ്രദീപ് തേവള്ളി, ടി.എസ്. ശ്രീജേഷ് (ജോയിന്റ് സെക്രട്ടറിമാർ)​ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.