തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗുരുവിചാര ജ്ഞാനയജ്ഞ സദസ് ഇന്നും നാളെയുമായി അഞ്ചു വേദികളിൽ നടക്കും. ഇന്ന് രാവിലെ 10ന് 3023 -ാം മുരണി ശാഖയിൽ പ്രസിഡന്റ് മഹേഷ് എം.ആർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് 5531-ാം ഓതറ ഈസ്റ്റ് ശാഖയിൽ പ്രസിഡന്റ് പത്മകുമാർ കെ.വിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് 1010-ാം വെൺപാല ശാഖയിൽ കൂടുന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷത വഹിക്കും. വൈദിക യോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10. 30ന് 1648 നെല്ലിമല ശാഖയിൽ പ്രസിഡന്റ് വി.എസ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് 434 -ാം മണ്ണന്തോട്ടു വഴി ശാഖയിൽ പ്രസിഡന്റ് കെ.കെ ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം വൈദികയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി ഉദ്ഘാടനം ചെയ്യും. യൂണിയൻ യൂത്ത്മൂമെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോ.കൺവീനർ ശരത്ത് ശശി സംഘടനാ സന്ദേശവും നൽകും.