kuthiyathodu
മന്ത്രി സജി ചെറിയാൻ കുത്തിയതോട് പാലം നിർമാണത്തിൻ്റെ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ

ചെങ്ങന്നൂർ : ചെങ്ങന്നൂരിന്റെ സ്വപ്ന പദ്ധതിയിലൊന്നായ പാണ്ടനാട്ടിൽ പമ്പാനദിക്ക് കുറുകെ നിർമ്മിക്കുന്ന കുത്തിയതോട് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പുരോഗതി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വിലയിരുത്തി. തിരുവൻവണ്ടൂർ - പാണ്ടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ ഭാഗമായ പിറമട്ടുകരയെ ബന്ധിപ്പിക്കുന്ന പാലമാണ് കുത്തിയതോട് പാലം. നിലവിലെ ആംബുലൻസ് പാലത്തിലൂടെ വലിയ വാഹന ങ്ങളുടെ സഞ്ചാരം സാദ്ധ്യമല്ലാത്തതിനാലാണ് പുതിയ പാലം നിർമ്മിച്ചത്. 13.88 കോടി രൂപ ഉപയോഗിച്ചുള്ള പാലം 2023 ഒക്ടോബർ 13നാണ് നിർമ്മാണം തുടങ്ങിയത്. കുത്തിയതോട്, വനവാതുക്കര, നാക്കട, ആലുംതുരുത്തി, മാന്നാർ, തിരുവല്ല ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴികുടിയാണിത്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.