കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചുകടക്കുമ്പോൾ പിക്കപ് വാൻ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൈതക്കര അഭിലാഷ് മന്ദിരത്തിൽ സുവർണകുമാരി (63) യാണ് മരിച്ചത് . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു