10-qjuit-india

തിരുവല്ല: യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപകദിന പതാക ഉയർത്തലും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമന ക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന എം.കെ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, ശ്രീജിത്ത് തുളസിദാസ്, ജെയ്‌സൺ പടിയറ, രേഷ്മ രാജേസ്വരി, ഈപ്പൻ ചാക്കോ,മിഥുൻ കെ.ദാസ്, രഞ്ജിത് പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.