10-pillaronam
ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : ആടിയും പാടിയും നൃത്തചുവടുകൾ വച്ചും പിള്ളാരോണത്തെ എതിരേറ്റിരിക്കുകയാണ് മല്ലപ്പള്ളി കീഴ് വായ്പ്പൂര് പ്രീമെട്രിക്ക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ. ഇവിടെ നിന്ന് പഠിക്കുന്ന 30ൽ പരം വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചുള്ള പിള്ളാരോണം ആഘോഷമാക്കി മാറ്റിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണ്ണിലുള്ള പ്രീമെട്രിക്ക് ഹോസ്റ്റലിൽ ഓണ സദ്യ ക്രമീകരിക്കുവാൻ സഹായിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിലാണ്. ഓണപ്പാട്ട്, കൈകൊട്ടി കളി, നൃത്തം തുടങ്ങി നിരവധി കലാപരിപാടികൾ വിദ്യാർത്ഥികൾ നടത്തി. ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനിരാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജ്ഞാനമണി മോഹൻ, ലൈല അലക്‌സാണ്ടർ, സൗമ്യ സോമൻ, മായ, പൊന്നമ്മ , ബെറ്റ്‌സി, സന്ധ്യാ, മിനി എന്നിവർ പ്രസംഗിച്ചു.