മല്ലപ്പള്ളി : ജനതാദൾ (എസ്) ക്വിറ്റ് ഇൻഡ്യാ ദിനാചരണ ണത്തിന്റെ ഭാഗമായി കോഴഞ്ചേരി വൈ എം സിഎ ഹാളിൽ സംഘടിപ്പിച്ച ഫാഷിസം ഇൻഡ്യാ വിടുക എന്ന സെമിനാർ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സാറാ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. വർഗീസ് ഉമ്മൻ, അലക്‌സ് മണപ്പുറം, ബാബു കൂട്ടത്തിൽ, വിഎസ് വിജയൻ സുമേഷ് ഐശ്വര്യ, ബിജോ പി.മാത്യു, സിജോ, നൗഷാദ് കണ്ണങ്കര, ജൂലി മാത്യൂസ്, സിബിൽ തുടങ്ങിയവർ സംസാരിച്ചു.