ഏനാദിമംഗലം: കെ. പി റോഡിൽ ഇളമണ്ണൂർ ആശുപത്രിപ്പടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് തമിഴ്നാട് തിരിച്ചന്തൂർ സ്വദേശി കോതയ് നാച്ചിയാർ (63) മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണൻ(60) ,കൃഷ്ണവേണി(60), കസ്തൂരി രാജ(27) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 നാണ് അപകടം . തമിഴ്നാട്ടിൽ നിന്ന് കരുനാഗപ്പള്ളിക്ക് സിമന്റുമായി പോയ ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്നവർ ഗുരുവായൂരിൽ പോയി മടങ്ങുകയായിരുന്നു. . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. .