barman

പന്തളം: കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാൾ സ്വദേശിയെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. കൂച്ച് ബിഹാർ ദിബാരി ചോട്ടഹാൽ ബോക്സി ഗഞ്ച് ദിബാരി ബോട്ടിഡാംഗ അരുൺ ബർമൻ(34) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 125 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കുരമ്പാല സർവീസ് സഹകരണ ബാങ്കിന് സമീപമുള്ള ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ ഇയാൾ കമ്പിനിയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ അറസ്റ്റു ചെയ്തു. പന്തളം പൊലീസ് സ്റ്റേഷനിലെ സി.പി.ഓ മാരായ കൃഷ്ണലാൽ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.