10-shihad-shiju
ഷിഹാദ് ഷിജു

പന്തളം : സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷിഹാദ് ഷിജുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണപ്രിയയും ഒന്നാം സ്ഥാനം നേടി.വിവിധ ക്വിസ് മത്സരങ്ങളിൽ ദേശീയ സംസ്ഥാന,ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഷിഹാദ് ഷിജു മങ്ങാരം കൊല്ലംപറമ്പിൽ കെ.എച്ച് ഷിജുവിന്റെയും കെ.സബീനയുടെയും മകനാണ്.
യു.എസ്.എസ് ഗിഫ്റ്റഡ് ചിൽഡ്രനായ കൃഷ്ണപ്രിയ തോട്ടക്കോണം പായിക്കാട്ട് വീട്ടിൽ രവി കുമാറിന്റെയും ശശികലയുടെയും മകളാണ്.