pathissery
അരീക്കര പത്തിശ്ശേരി ശിവ ക്ഷേത്രത്തിലെ നിറപുത്തരിയ്ക്കാവിശ്യമായ കതിരുമായി എത്തിയ മഞ്ഞാടി ശിവ ശക്തി ഭക്തജന സമിതി ഭാരവാഹികളെ പത്തിശ്ശേരി ക്ഷേത്ര പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി സ്വീകരിക്കുന്നു

കാരയ്ക്കാട് : അരീക്കര പത്തിശേരി ശിവ ക്ഷേത്രത്തിൽ ആണ്ടുതോറും കർക്കടക മാസം അവസാന ഞായറാഴ്ച നടത്തി വരുന്ന നിറപുത്തരിക്ക് ആവശ്യമായ കതിർകറ്റകളുമായി തിരുവല്ല മഞ്ഞാടി 'ശിവ ശക്തി ഭക്തജന സമിതി' ആഘോഷ പൂർവം ക്ഷേത്ര സന്നിധിയിലെത്തി. പള്ളിപ്പടി കാണിക്ക വഞ്ചിക്കു സമീപം എത്തിയ കതിർ ഘോഷയാത്ര സംഘം കൺവീനർ സദാനന്ദനിൽ നിന്നും പത്തിശേരി ക്ഷേത്ര പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി കതിർകറ്റ സ്വീകരിച്ചു. ബാലചന്ദ്രൻ കുറക്കോട്ടിക്കൽ, രാധകൃഷ്ണൻ ഓതറ, മേൽശാന്തി പ്രശാന്ത് ശാന്തി, ഉണ്ണികൃഷ്ണൻ ആറന്മുള, രമേശ് ബാബു പെരിങ്ങാല, മനോജ് കരയ്ക്കാട്, അജിത്ത് പ്രസാദ് പൗർണ്ണമി, ദേവരാജൻ കല്ലിശേരി, ശശീന്ദ്രൻ കിടങ്ങിൽ (സെക്രട്ടറി) എന്നിവർ സന്നിഹിതരായി