റാന്നി : താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ആധ്യാത്മിക സംഗമവും രാമായണമേളയും നടത്തി. യൂണിയൻ പ്രസിഡന്റ് വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം.മഹേഷ്, പഠനകേന്ദ്രം താലൂക്ക് കോഓർഡിനേറ്റർ വി.ആർ.അനിൽകു മാർ, ഭരണസമിതിയംഗങ്ങളായ എം.വി.ഗോപാലകൃഷ്ണൻ നായർ, ഭദ്രൻ കല്ലയ്ക്കൽ, പി.എൻ.ശശിധരൻ നായർ, എം.ജി.ശശിധരൻ നായർ, മണിയാർ രാധാകൃഷ്ണൻ, സി.കെ.ഹരിചന്ദ്രൻ, വനിത യൂണിയൻ പ്രസിഡന്റ് പി.എസ്.ആനന്ദാമ്മ, സെക്രട്ടറി വനജ ജി.നായർ, രമാമോഹൻ, ഇന്ദുവാസുദേവൻ, ശൈലജ ദേവി, സുഷമ മോഹൻ, മേഖല കോ ഓർഡിനേറ്റർമാരായ സുരേന്ദ്രൻ നായർ, വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു.